ചന്ദ്രബാബു നായിഡുവിന് തിരിച്ചടി;എംഎല്‍സി അന്നം സതിഷ് പ്രഭാകര്‍ ബിജെപിയില്‍ ചേര്‍ന്നു

ഹൈദരാബാദ്: ടിഡിപി എംഎല്‍സി അന്നം സതിഷ് പ്രഭാകര്‍ ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് ജെ.പി.നഡ്ഡയുടെ സന്നിധ്യത്തിലായിരുന്നു പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

കഴിഞ്ഞമാസം ടിഡിപിയിലെ നാലു രാജ്യസഭാ എംപിമാര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. രാജ്യസഭയില്‍ ഭൂരിപക്ഷം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണു ടിഡിപി എംപിമാരെ ബിജെപിയിലെത്തിച്ചത്.

Top