കേന്ദ്രമന്ത്രിക്കൊരുക്കിയ സ്വീകരണ പരിപാടിക്കിടെ എംഎല്‍എയുടെ പോക്കറ്റടിച്ചു

സാഗര്‍: കേന്ദ്രമന്ത്രി വീരേന്ദ്ര കുമാറിനൊരുക്കിയ സ്വീകരണ പരിപാടിക്കിടെ എംഎല്‍എയുടെ പോക്കറ്റടിച്ചു.

സാഗര്‍ സിറ്റിയില്‍ നിന്നുള്ള ബിജെപി എംഎല്‍എ ഷൈലേന്ദ്ര ജയ്‌ന്റെ പഴ്‌സാണ് മോഷ്ടിക്കപ്പെട്ടത്.

മധ്യപ്രദേശിലെ സാഗര്‍ സിറ്റിയില്‍ ശനിയാഴ്ചയായിരുന്നു സംഭവം.

പേഴ്സില്‍ 15,000 രൂപയും വിദാന്‍ സഭയുടെ ഐഡി കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, പാന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയും ഉണ്ടായിരുന്നതായി ഷൈലേന്ദ്ര പറഞ്ഞു.

പണമെടുത്താലും വേണ്ടില്ല അതിലുളള രേഖകള്‍ തിരികെ തരണമെന്നാണ് ഷൈലേന്ദ്രയുടെ അഭ്യര്‍ഥന.

അതേസമയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top