എംഎല്‍എയുടെ പാര്‍ക്ക് ; പഞ്ചായത്തിനും പാര്‍ട്ടിക്കും തെറ്റു പറ്റിയിട്ടില്ലെന്ന് കോണ്‍ഗ്രസ് കമ്മിറ്റി റിപ്പോര്‍ട്ട്

കോഴിക്കോട്: പി വി അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ വാട്ടര്‍തീം പാര്‍ക്ക് നിര്‍മിക്കാന്‍ അനുമതി നല്‍കിയതില്‍ പഞ്ചായത്തിനും പാര്‍ട്ടിക്കും തെറ്റു പറ്റിയിട്ടില്ലെന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി റിപ്പോര്‍ട്ട്.

പഞ്ചായത്തില്‍ സമര്‍പ്പിച്ച രേഖകളുടെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് നല്‍കിയത്. രേഖകളുടെ ആധികാരികത പരിശോധിച്ചതിന് ശേഷം വീഴ്ചയുണ്ടെങ്കില്‍ പരിഹരിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മണ്ഡലം കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് കെ പി സി സി ക്ക് കൈമാറും.

നിയമസഭക്കകത്ത് യുഡിഎഫും പ്രാദേശികമായി യൂത്ത് കോണ്‍ഗ്രസും നടത്തുന്ന പ്രക്ഷോഭങ്ങളുടെ മുനയൊടിക്കുന്നതിന് ഈ റിപ്പോര്‍ട്ട് ആയുധമാകാനാണ് സാധ്യത.

അതേസമയം, പി വി അന്‍വര്‍ എം എല്‍ എ നിര്‍മിച്ച അനധികൃത ‘റോപ്പ് വേ’ പൊളിച്ചു മാറ്റാന്‍ മലപ്പുറം ഊര്‍ങ്ങാട്ടേരി പഞ്ചായത്ത് നോട്ടീസ് നല്‍കിയിരിക്കുകയാണ്.

പത്തു ദിവസത്തിനുള്ളില്‍ റോപ്പ് വേ പൊളിച്ചുമാറ്റണമെന്നാണ് നോട്ടീസില്‍ പറയുന്നത്.

Top