അന്‍വറിന്റെ വാദം പൊളിയുന്നു ; പാര്‍ക്കിന്റെ അനുമതി പിന്‍വലിച്ചത് എംഎല്‍എയെ അറിയിച്ചിരുന്നു

കോഴിക്കോട്: കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്കിന് എല്ലാ അനുമതികളും ഉണ്ടെന്ന നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ വാദം പൊളിയുന്നു.

പാര്‍ക്കിന്റെ അനുമതി പിന്‍വലിച്ച നടപടി എംഎല്‍എയെ രേഖമൂലം അറിയിച്ചുവെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കി.

കഴിഞ്ഞ വ്യാഴാഴ്ചയാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പാര്‍ക്കിന്റെ അനുമതി പിന്‍വലിച്ചത്. രജിസ്റ്റേര്‍ഡ് തപാലിലാണ് ഈ ഉത്തരവ് അറിയിച്ചത്.

എന്നാല്‍ പാര്‍ക്കിന് എല്ലാവിധ അനുമതികളും ഉണ്ടെന്ന് എംഎല്‍എ ശനിയാഴ്ച പറഞ്ഞിരുന്നു. ഈ രേഖകള്‍ ആര്‍ക്കും പരിശോധിക്കാമെന്നും അന്‍വര്‍ അറിയിച്ചിരുന്നു.

മാലിന്യനിര്‍മാര്‍ജനത്തിനു സൗകര്യം ഒരുക്കാത്തതിനെ തുടര്‍ന്നായിരുന്നു മലിനീകരണ നിയന്ത്രണ ബോര്‍ഡ് പാര്‍ക്കിന്റെ അനുമതി പിന്‍വലിച്ചത്.

Top