എംഎൽഎ ടി സിദ്ധീഖിന്റെ വാഹനം അപകടത്തില്‍പ്പെട്ടു

കോഴിക്കോട്: തെറ്റായ ദിശയില്‍ വന്ന കൽപറ്റ എംഎൽഎ ടി സിദ്ധിഖിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. കുന്ദമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന എംഎല്‍എയുടെ വാഹനം തെറ്റായ ദിശയില്‍ വന്നതിനെ തുടര്‍ന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമായി കൂട്ടി ഇടിക്കുകയായിരുന്നു.

ഗതാഗത കുരുക്കില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ അമിത വേഗതയിലെത്തിയ ബസ്സ് ഇടിക്കുകയായിരുന്നുവെന്നാണ് എംഎല്‍എ അപകട സമയത്ത് പറഞ്ഞിരുന്നത്.എന്നാല്‍ എംഎൽഎയുടെ കാർ തെറ്റായ ദിശയില്‍ വന്നതാണെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങൾ പിന്നീട് പുറത്തുവന്നു . ഇന്ന് രാവിലെ കാരന്തൂരിലായിരുന്നു അപകടം.അപകടത്തില്‍ ആര്‍ക്കും പരുക്കുകളില്ല. കുറ്റം ബസ് ഡ്രൈവറുടെ മേല്‍ അടിച്ചേല്‍പിക്കാനാണ് എംഎൽഎ യുടെ ശ്രമമെന്ന് അവിടെയുണ്ടായിരുന്ന നാട്ടുകാരും തൊഴിലാളികള്‍ ആരോപിച്ചു.

Top