ധൂര്‍ത്തും അഴിമതിയും കൊണ്ട് സര്‍ക്കാര്‍ കേരളത്തെ മുടിപ്പിച്ചുവെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ

പാലക്കാട്: ധൂര്‍ത്തും അഴിമതിയും കൊണ്ട് സര്‍ക്കാര്‍ കേരളത്തെ മുടിപ്പിച്ചുവെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ. നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവിലൂടെ പിണറായി സര്‍ക്കാര്‍ സ്വയം വില കുറഞ്ഞ വസ്തുവായി മാറി.സപ്ലൈകോയെ അടുത്ത കെഎസ്ആര്‍ടിസി ആക്കി ദയാവധത്തിന് ഒരുക്കുകയാണ് സര്‍ക്കാരെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. സര്‍ക്കാര്‍ അനാവശ്യ പരസ്യങ്ങള്‍ ഒഴിവാക്കി, ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേരളീയത്തിലൂടെ സംസ്ഥാനത്തിന്റെ നിലമെച്ചപ്പെടുമെന്ന് പറഞ്ഞവര്‍ സാധാരണക്കാരന്റെ ജീവന്‍ നഷ്ടമാവുന്ന സാഹചര്യം മനസ്സിലാക്കുന്നില്ല എന്നും ഷാഫി പറമ്പില്‍ ആരോപിച്ചു.പ്രതിസന്ധികളില്‍ താങ്ങാവുന്നതിന് പകരം ജനങ്ങളെ തട്ടി കളിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. പിആര്‍എസ് വായ്പാ മാര്‍ഗം സംഭരണ തുക വിതരണം പാടില്ലെന്ന് കോണ്‍ഗ്രസ് പണ്ടേ ആവശ്യപ്പെട്ടതാണ്.

 

Top