എംപിയായാല്‍ വിമാനത്തില്‍ യാത്ര ചെയ്യാം; ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങി എംഎല്‍എ

പാറ്റ്‌ന: വിമാനത്തില്‍ യാത്ര ചെയ്യാന്‍ വേണ്ടി എംപിയാകണമെന്ന ആഗ്രഹവുമായി എംഎല്‍എ. പാറ്റ്‌നയിലെ മോകമയില്‍ നിന്നുള്ള സ്വതന്ത്ര എംഎല്‍എ അനന്ദ് സിംഗാണ് വിമാനത്തിലെ യാത്ര ഇഷ്ടമായതിനാല്‍ എംപിയാകണമെന്നും ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും പറഞ്ഞത്.

എംപിയായാല്‍ ഡല്‍ഹിയിലേക്ക് ഇടയ്ക്കിടക്ക് വിമാനത്തില്‍ സഞ്ചരിക്കുമെന്നും വിമാനത്തിലുള്ള യാത്ര ഒത്തിരി ഇഷ്ടമാണെന്നും എംഎല്‍എ പറയുന്നു.

തന്റെ ആഗ്രഹം സാധിക്കാനായി ബീഹാറിലെ മുന്‍ഗാറില്‍ നിന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുകയാണ് അനന്ദ്. മുന്‍ഗറില്‍ നിന്ന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുമെന്നാണ് എംഎല്‍എ പറയുന്നത്. ഇത് സംബന്ധിച്ച് കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നും എന്നാല്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ തനിക്ക് മത്സരിക്കണമെന്ന് നിര്‍ബന്ധമാണെന്നും അനന്ദ് പറയുന്നു.

Top