രക്ഷാപ്രവര്‍ത്തനത്തിനിടെ ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്റെ കാര്‍ ഒലിച്ചുപോയി

മാന്നാര്‍: ആലപ്പുഴയില്‍ പ്രളയ ദുരന്തത്തില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്തുന്നതിനിടെ ചെങ്ങന്നൂര്‍ എം.എല്‍.എ സജി ചെറിയാന്റെ കാര്‍ ഒലിച്ചുപോയി.

രക്ഷാപ്രവര്‍ത്തനത്തിനെത്തിയ രണ്ട് ബോട്ടുകളും തകരാറിലായിരിക്കുകയാണ്.

അതേസമയം, അവശ്യത്തിന് ബോട്ടുകള്‍ ഇല്ലാത്തത് രക്ഷാ പ്രവര്‍ത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. നിലവിലുള്ള ബോട്ടുകള്‍ക്ക് ശക്തമായ ഒഴുക്ക് കാരണം പല സ്ഥലങ്ങളിലും ചെന്നെത്താന്‍ സാധിക്കുന്നില്ല. വൃദ്ധര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ പല സ്ഥലങ്ങളിലും വീടുകളില്‍ കുടുങ്ങി കിടക്കുകയാണ്.

കനത്ത മഴ തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ പമ്പ, അച്ചന്‍കോവില്‍ നദികളുടെ തീരത്ത് താമസിക്കുന്നവര്‍ ആശങ്കയിലാണ്.

Top