മാമാങ്കത്തില്‍’ തിരക്കഥാകൃത്തിന്റെ പേര് ഒഴിവാക്കിയതിനെതിരെ എം.എല്‍.എ

റെ വിവാദങ്ങള്‍ സൃഷ്ടിച്ചാണ് മമ്മൂട്ടിയുടെ മാമാങ്കം സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് പ്രദര്‍ശനത്തിനെത്താനൊരുങ്ങുന്നത്. ചിതത്ത്രിന്റെ ആദ്യ ഘട്ട ഒരുക്കങ്ങള്‍ക്കിടെയില്‍ തന്നെ അണിയറയില്‍ അനേകം അസ്വാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. അതിന്റെ ഭാഗമായി ചിത്രീകരണം തുടങ്ങി കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ സംവിധായകനെ മാറ്റുകയുമുണ്ടായി.

ഇപ്പോള്‍ ഇതാ മാമാങ്കത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ് വളരെ ആവേശത്തോടെയാണ് മലയാളക്കര ആ പോസ്റ്റര്‍ ഏറ്റെടുത്തത്. എന്നാല്‍ മാമാങ്കം ടീമിനെതിരെ വിമര്‍ശനവുമായി കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ. രംഗത്തെത്തിയിരിക്കുകയാണിപ്പോള്‍.

മമ്മൂട്ടിയുടെ മാമാങ്കം ഫസ്റ്റ് ലുക് ഇറങ്ങിയിട്ടും തിരക്കഥ രചിച്ച സജീവ് പിള്ളയ്ക്ക് ക്രെഡിറ്റ് നല്‍കാത്ത വിഷയം ഉയര്‍ത്തിക്കാട്ടിയാണ് കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ രംഗത്തെത്തിയത്. 10വര്‍ഷം നീണ്ട റിസര്‍ച്ചിനൊടുവില്‍ തയ്യാറാക്കിയ സ്‌ക്രിപ്റ്റ് ആദ്യം സംവിധാനം ചെയ്തത് പോലും സജീവ് പിള്ള എന്നിരിക്കെ, നിര്‍മ്മാതാവിന്റെ ഇഷ്ടപ്രകാരം നടത്തിയ കൂട്ടിക്കിഴിച്ചിലുകള്‍ക്കൊടുവില്‍ സജീവ് പിള്ളയ്ക്ക് അര്‍ഹിക്കുന്ന പ്രാധാന്യം പോലും നല്‍കാതെയാണ് ഫസ്റ്റ് ലുക് റിലീസ് ചെയ്തത്. കരാര്‍ ഒപ്പിട്ടു കൊടുത്തപ്പോള്‍ സംഭവിച്ച മാരക അശ്രദ്ധയാണ് തന്നെ ഈ നിലയില്‍ എത്തിച്ചതെന്ന വിശദീകരണവുമായി സജീവ് പിള്ളയും ഫേസ്ബുക് പോസ്റ്റ് ഇട്ടിരുന്നു.

ശബരീനാഥന്റെ പോസ്റ്റിന്റെ പൂര്‍ണ രൂപം

മാമാങ്കം ത്തിന്റെ ആദ്യ പോസ്റ്റര്‍ ഫേസ്ബുക്കില്‍ കണ്ടപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചത് അതില്‍ ഒരിടത്തുപോലും സജീവ് പിള്ള എന്ന തിരക്കഥാകൃത്തിന്റെ പേര് കാണാത്തതാണ്.

സജീവ് പിള്ള വിതുരക്കാരനാണ്, മലയോര മേഖലയിലെ തലമുതിര്‍ന്ന നേതാവായ നമ്മുടെ അയ്യപ്പന്‍പിളള സഖാവിന്റെ മകനുമാണ്. സജീവേട്ടന്റെ നീണ്ട കാലത്തെ ഉപാസനയുടെ, റിസേര്‍ച്ചിന്റെ ഫലമായ മാമാങ്കത്തിന്റെ തിരക്കഥ ഒരു ബിഗ് ബജറ്റ് സിനിമയാകുന്നു എന്നറിഞ്ഞപ്പോള്‍ ഏറ്റവും സന്തോഷിച്ച ആളാണ് ഞാന്‍.എന്നാല്‍ ഷൂട്ടിംഗ് തുടങ്ങി കഴിഞ്ഞപ്പോള്‍ അഭിപ്രായവ്യത്യാസങ്ങള്‍ മൂര്‍ച്ഛിച്ചു, ഇതിന്റെ പേരില്‍ ശ്രീ സജിവ് പിള്ളയെ സിനിമയില്‍ നിന്ന് ഒഴിവാക്കി എന്നാണ് പിന്നെ അറിയാന്‍ കഴിഞ്ഞത്.

സജീവേട്ടനുമായി സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് മുഖ്യധാരാ സിനിമാക്കാരനല്ലാത്ത താന്‍ ഈ പ്രൊജക്ട് നടക്കുവാനുള്ള താല്‍പര്യത്തില്‍ പ്രൊഡ്യൂസറുമായി ഒപ്പിട്ട എഗ്രിമെന്റ് ഇപ്പോള്‍ പ്രതികൂലമായി നില്‍ക്കുന്നു എന്നാണ്.

ഒരുപാട് ആളുകളുടെ കൂട്ടായ്മയുടെ ഫലമാണ് ഒരു സിനിമ, പ്രത്യേകിച്ച് ചരിത്രത്തില്‍ ആസ്പദമാക്കിയ മാമാങ്കം പോലെയുള്ള ഒരു സിനിമയില്‍ തിരക്കഥയുടെ പ്രസക്തി ഊഹിക്കാമല്ലോ. എന്തായാലും മാമാങ്കം വിജയത്തിന്റെ മഹാസെഞ്ചുറി ക്ലബ്ബുകളുടെ പടവുകള്‍ കയറുമ്പോള്‍ സജീവ് പിള്ള എന്ന പേര് എഴുതപ്പെടും എന്ന് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു.

Top