പരീക്കര്‍ സര്‍ക്കാരിനെ പി​ന്തു​ണ​ച്ചി​രു​ന്ന സ്വ​ത​ന്ത്ര എം​എ​ല്‍​എ കോ​ര്‍​പ്പ​റേ​ഷ​നി​ല്‍​നി​ന്നും രാ​ജി​വ​ച്ചു

manohar-parrikar

പനാജി: ഗോവയില്‍ ബിജെപി സര്‍ക്കാരിനെ പിന്തുണച്ചിരുന്ന എംഎല്‍എ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. സംസ്ഥാന വന വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സ്വതന്ത്ര എംഎല്‍എ പ്രസാദ് ഗോണ്‍കര്‍ ആണ് രാജിവച്ചത്.

ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യത്തിന്റെ പ്രവര്‍ത്തനങ്ങളോടുള്ള അതൃപ്തിയാണ് രാജിക്കു കാരണമെന്ന് അദ്ദേഹം അറിയിച്ചു. മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഡല്‍ഹി എയിംസില്‍ ചികിത്സയിലായതോടെ സംസ്ഥാനത്ത് ഭരണപ്രതിസന്ധിയാണെന്നും പ്രസാദ് ഗോണ്‍കര്‍ ആരോപിച്ചു.

പരീക്കര്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുന്ന കാര്യത്തില്‍ തന്റെ വോട്ടര്‍മാരുടെ തല്‍പര്യം കണക്കിലെടുത്തു മാത്രമേ തീരുമാനങ്ങളെടുക്കുവെന്നു അദ്ദേഹം പറഞ്ഞു.

പരീക്കര്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന മൂന്നു സ്വതന്ത്ര എംഎല്‍എമാരില്‍ ഒരാളാണ് പ്രസാദ് ഗോണ്‍കര്‍. നാല്‍പത് അംഗ നിയമസഭയില്‍ കോണ്‍ഗ്രസിനു 16 എംഎല്‍എമാരും ബിജെപിക്ക് 14 സീറ്റുമാണുള്ളത്.

Top