എംഎല്‍എ മുല്ലക്കര രത്‌നാകരന്റെ പിഎയുടെ വീടിന് നേരെ ആക്രമണം

പേരൂര്‍ക്കട: എംഎല്‍എ മുല്ലക്കര രത്‌നാകരന്റെ പിഎയുടെ വീടിന് നേരെ ആക്രമണം.

വട്ടിയൂര്‍ക്കാവ് കുലശേഖരം പ്രസാദത്തില്‍ നാരായണമൂര്‍ത്തിയുടെ ഇരുനില വീടിനു നേരെയാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമണം നടത്തിയത്.

ആക്രമണത്തില്‍ വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു.

സംഭവ സമയം പിഎയുടെ മാതാവും ഭാര്യയും മക്കളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ശബ്ദംകേട്ട് ഇവര്‍ പുറത്തിറങ്ങി നോക്കുമ്പോഴാണ് രണ്ടുപേര്‍ ബൈക്കില്‍ രക്ഷപ്പെടുന്നത് കണ്ടത്.

വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Top