അറസ്റ്റിലായ കോവളം എം.എല്‍.എ എം വിന്‍സെന്റ് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചു

തിരുവനന്തപുരം: പീഡനക്കേസില്‍ അറസ്റ്റിലായ കോവളം എം.എല്‍.എ എം വിന്‍സെന്റ് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചു.

തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയിലാണ് വിന്‍സെന്റ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

ഹൈക്കോടതിയില്‍നിന്നുള്ള മുതിര്‍ന്ന അഭിഭാഷകനാണ് വിന്‍സെന്റിനുവേണ്ടി ഹാജരാകുന്നത്. ജാമ്യാപേക്ഷ കോടതി മറ്റന്നാല്‍ പരിഗണിക്കും.

വീട്ടമ്മ നല്‍കിയ പരാതിയിലാണ് എം വിന്‍സെന്റ് അറസ്റ്റിലായത്. എം.എല്‍.എ രണ്ടുതവണ പീഡിപ്പിച്ചുവെന്നാണ് വീട്ടമ്മയുടെ പരാതി. കേസില്‍ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു.

Top