ചാണകവെള്ളം തളിച്ച സംഭവം: ഗീതാ ഗോപി എംഎല്‍എയുടെ പരാതിയില്‍ കേസെടുത്തു

തൃശൂര്‍: ഗീതാ ഗോപി എംഎല്‍എ കുത്തിയിരിപ്പ് സമരം നടത്തിയ സ്ഥലത്തു ചാണകവെള്ളം തളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു.പട്ടികജാതി പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിതായ അതിക്രമം തടയുന്ന നിയമമാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നതെന്നു ചേര്‍പ്പ് പോലീസ് അറിയിച്ചു.

റോഡ് നന്നാക്കാത്തതില്‍ പ്രതിഷേധിച്ച് എംഎല്‍എ കഴിഞ്ഞ ദിവസം പിഡബ്ല്യുഡി ഓഫീസിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. സമരം നടത്തി എംഎല്‍എ പോയതിനു ശേഷം എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇവിടെ ചാണകവെള്ളം തളിച്ച് ‘ശുദ്ധിക്രിയ’ നടത്തുകയായിരുന്നു. എംഎല്‍എ നടത്തുന്നത് നാടകമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

ശുദ്ധിക്രിയ എന്ന പേരില്‍ ചാണകവെള്ളം തളിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ഗീതാ ഗോപി പോലീസില്‍ പരാതി നല്‍കിയിരുന്നു.

Top