ആറ്റിങ്ങല്‍ ഡിവൈഎസ്പിയുമായി സമ്പര്‍ക്കം; എംഎല്‍എ സത്യന്‍ ക്വാറന്റീനില്‍

തിരുവനന്തപുരം: കോവിഡ് വൈറസ് സ്ഥിരീകരിച്ച ആറ്റിങ്ങല്‍ ഡിവൈഎസ്പിയുമായി സമ്പര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് എംഎല്‍എ ബി. സത്യന്‍ ക്വാറന്റീനില്‍ പ്രവേശിച്ചു. ശനിയാഴ്ച ഡിവൈഎസ്പിയുമായി എംഎല്‍എ ഒരു യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതേത്തുടര്‍ന്നാണ് എംഎല്‍എ സ്വയം നിരീക്ഷണത്തില്‍ പോയത്.

കഴിഞ്ഞ ദിവസം ഡിവൈഎസ്പി തിരുവനന്തപുരം റൂറല്‍ എസ്പി അശോകനെ സന്ദര്‍ശിച്ചിരുന്നു. ഇതിനോടകം 87 പൊലീസുകാര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കം ഭയന്ന് ക്വാറന്റീനില്‍ കഴിയുന്നവരുടെ എണ്ണം അഞ്ഞൂറിലേറെ വരും.

Top