എ.കെ സുധീര്‍ നമ്പൂതിരി ശ​ബ​രി​മല മേല്‍ശാന്തി; എം.എസ് പരമേശ്വരന്‍ നമ്പൂതിരി മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി

പത്തനംതിട്ട: ശബരിമല ക്ഷേത്ര മേല്‍ശാന്തിയായി മലപ്പുറം തിരൂര്‍ സ്വദേശി എ.കെ സുധീര്‍ നമ്പൂതിരിയെയും മാളികപ്പുറം ക്ഷേത്ര മേല്‍ശാന്തിയായി എം.എസ് പരമേശ്വരന്‍ നമ്പൂതിരിയെയും തെരഞ്ഞെടുത്തു. തിരൂര്‍ തിരുനാവായ അരീക്കര മന അംഗമാണ് സുധീര്‍ നമ്പൂതിരി. എറണാകുളം ആലുവ സ്വദേശിയാണ്.

അഭിമുഖത്തിന് ശേഷം 18 പേരാണ് അന്തിമ പട്ടികയില്‍ ഉണ്ടായിരുന്നത്. പന്തളം കൊട്ടാരത്തില്‍ നിന്നു കെട്ടുമുറുക്കി എത്തിയ കുട്ടികളാണ് നറുക്കെടുത്തത്.തെരഞ്ഞെടുക്കുന്നവര്‍ക്ക് ക്ഷേത്രം തന്ത്രിയുടെയും നിലവിലെ മേല്‍ശാന്തിയുടെയും നേതൃത്വത്തില്‍ ഒരു മാസത്തെ പരിശീലനം നല്‍കും. അടുത്ത മണ്ഡല മാസം മുതല്‍ ഒരു വര്‍ഷത്തേക്കാണ് പുതിയ മേല്‍ശാന്തിമാരെ തെരഞ്ഞെടുത്തത്.

ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍, അംഗങ്ങളായ കെ.പി. ശങ്കരദാസ്, അഡ്വ. എന്‍. വിജയകുമാര്‍, ദേവസ്വം കമീഷണര്‍ എം. ഹര്‍ഷന്‍ എന്നിവര്‍ നറുക്കെടുപ്പില്‍ പങ്കെടുത്തു.

Top