എം കെ സ്റ്റാലിന് ഇന്ന് എഴുപത്തിയൊന്നാം പിറന്നാള്‍; ആശംസകള്‍ അറിയിച്ച് പ്രധാനമന്ത്രി

മിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് ഇന്ന് എഴുപത്തിയൊന്നാം പിറന്നാള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള നേതാക്കള്‍ അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നിട്ടുണ്ട്. അന്തരിച്ച ഡിഎംകെ നേതാക്കളായ സിഎന്‍ അണ്ണാദുരൈയുടെയും എം കരുണാനിധിയുടെയും മറീന ബീച്ചിലെ സ്മാരകങ്ങളില്‍ സ്റ്റാലിന്‍ ആദരാഞ്ജലി അര്‍പ്പിച്ചു.

”തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ജിക്ക് ജന്മദിനാശംസകള്‍. അദ്ദേഹം ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതം നയിക്കട്ടെ,” പ്രധാനമന്ത്രി മോദി ‘എക്‌സ്’ ല്‍ കുറിച്ചു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തമിഴ്നാട് മുഖ്യമന്ത്രിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നു.”നിങ്ങള്‍ക്ക് ദീര്‍ഘായുസ്സും ആരോഗ്യവും നേരുന്നു,” അദ്ദേഹം ആശംസിച്ചു. നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസനും സ്റ്റാലിന് ആശംസകള്‍ നേര്‍ന്നു.

Top