പൊന്‍മുടിയെ വീണ്ടും മന്ത്രിയാക്കാന്‍ സ്റ്റാലിന്‍: ഗവര്‍ണര്‍ക്ക് കത്ത്, പിന്നാലെ ഗവര്‍ണര്‍ ഡല്‍ഹിയിലേക്ക്

ചെന്നൈ: തമിഴ്നാട്ടില്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ അറസ്റ്റിലായിരുന്ന മുന്‍ മന്ത്രി ഡിഎംകെ നേതാവ് കെ പൊന്മുടിയെ വീണ്ടും മന്ത്രിയാക്കണമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍.പിന്നാലെ, ഗവര്‍ണര്‍ ആര്‍.എന്‍.രവി ഡല്‍ഹിയിലേക്കു പോകുന്നു. മന്ത്രിയായി പൊന്‍മുടിയുടെ സത്യപ്രതിജ്ഞ ഇന്നു നടത്തണമെന്നാവശ്യപ്പെട്ടാണ് സ്റ്റാലിന്‍ കത്തു നല്‍കിയത്. എന്നാല്‍, ഇതിനു മറുപടി നല്‍കാതിരുന്ന ഗവര്‍ണര്‍ ഇന്നു ഡല്‍ഹിയിലേക്കു പോകും.

പൊന്‍മുടിയുടെ ശിക്ഷ തടഞ്ഞുള്ള സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് തമിഴ്നാട് നിയമസഭാ സെക്രട്ടറിക്കു ലഭിച്ചതിനെ തുടര്‍ന്നു തിരുക്കോവിലൂര്‍ മണ്ഡലം ഒഴിഞ്ഞുകിടക്കുന്നെന്ന പ്രഖ്യാപനവും പിന്‍വലിച്ചു. തുടര്‍ന്നാണു പൊന്‍മുടിയെ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് കത്ത് നല്‍കിയത്.

Top