പിണറായി വിജയന് മലയാളത്തില്‍ നന്ദി പറഞ്ഞ് എം കെ സ്റ്റാലിന്‍

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയന് മലയാളത്തില്‍ നന്ദി പറഞ്ഞ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. പിണറായി വിജയന്‍ സ്റ്റാലിന്റെ ജന്മദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് തമിഴില്‍ ട്വീറ്റ് ചെയ്തിരുന്നു. അതിന് മറുപടിയായിട്ടാണ് മലയാളത്തില്‍ ‘നന്ദി സഖാവെ’ എന്ന് സ്റ്റാലിനും മറുപടി പറഞ്ഞത്.

സ്റ്റാലിനെ നേരില്‍ കണ്ടാണ് പിണറായി ആശംസ അറിയിച്ചത്. പിന്നീട് ട്വിറ്ററിലും ഫേസ്ബുക്കിലും ആശംസയും നേര്‍ന്നു. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ഫെഡറലിസം, മതേതരത്വം, ബഹുസ്വരത, സാമൂഹിക നീതി തുടങ്ങിയ ഉന്നതമായ ആശയങ്ങള്‍ക്കുവേണ്ടി തുടര്‍ന്നും പോരാടാനും നമ്മുടെ ജനാധിപത്യത്തെ ശക്തിപ്പെടുത്താനും അദ്ദേഹത്തിന് കഴിയട്ടെയെന്നായിരുന്നു പിണറായിയുടെ ആശംസ.

Top