രജനീകാന്ത് നിലപാട് വ്യക്തമാക്കട്ടെ, ശേഷം പ്രതികരിക്കാമെന്ന് സ്റ്റാലിന്‍

ചെന്നൈ: രജനീകാന്ത് ഡിഎംകെയുമായി സഖ്യം ഉണ്ടാകില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിന്‍. രജനീകാന്ത് ആദ്യം നിലപാട് വ്യക്തമാക്കട്ടെ. പാര്‍ട്ടി പ്രഖ്യാപനത്തിന് ശേഷം കൂടുതല്‍ പ്രരികരിക്കാമെന്നും സ്റ്റാലിന്‍ പറഞ്ഞു. ദ്രാവിഡ പാര്‍ട്ടികളെ വിമര്‍ശിക്കാതെ പ്രചാരണം നടത്തുമെന്ന് രജനീകാന്ത് വ്യക്തമാക്കിയതിന് പിന്നാലെയാണ് പ്രതികരണം.

രജനീകാന്തിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടും താരത്തെ വിമര്‍ശിക്കാതെയാണ് സ്റ്റാലിന്‍ പ്രതികരിച്ചത്. ഡിഎംകെയുമായി സഹകരിക്കില്ലെന്ന് പറഞ്ഞ പാര്‍ട്ടി സംഘാടകന്‍ തമിഴരുവി മണിയനെ വിമര്‍ശിച്ചാണ് സ്റ്റാലിന്‍ സംസാരിച്ചത്. തമിഴരുവി മണിയനെ പോലെ ഒരാളെ എന്തിന് രജനീകാന്ത് കൂടെ നിര്‍ത്തുന്നുവെന്നും ഡിഎംകെയെ രജനീകാന്ത് തളളിപറഞ്ഞതായി അറിവില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.

Top