തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ മോദി സീറോ ആകും രാഹുല്‍ ഹീറോയും: എം.കെ.സ്റ്റാലിന്‍

പുതുച്ചേരി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ റിസള്‍ട്ട് പുറത്തു വരുന്നമ്പോള്‍ നരേന്ദ്രമോദി സീറോ ആകുമെന്നും, രാഹുല്‍ ഗാന്ധി ഹീറോ ആകുമെന്നും ഡി.എം.കെ അദ്ധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍.

തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മാത്രമാണ് അഞ്ചു വര്‍ഷം അധികാരത്തിലിരുന്ന മോദി തമിഴ്‌നാട്ടില്‍ വരുന്നത്. അതുവരെ എപ്പോഴും വിദേശത്തായിരുന്നു. അദ്ദേഹം, ഇന്ത്യയുടെ പ്രധാമന്ത്രിയല്ല, വിദേശ പി.എം ആണ്. 2025ല്‍ ഇന്ത്യയെ അമേരിക്ക പോലെയാക്കും, 2030 ല്‍ മഹാശക്തിയാക്കും എന്നെക്കെയാണ് ഇപ്പോഴും മോദി പറയുന്നത്. 2014ല്‍ ഇന്ത്യയ്ക്കായി നിങ്ങള്‍ എന്തു ചെയ്‌തെന്നാണ് ഞാന്‍ ചോദിക്കുന്നത്. 2015ല്‍ 2016ല്‍ 17ല്‍ ഒന്നും ചെയ്തില്ല. ഇപ്പോഴും കിനാവിലെ കാര്യങ്ങള്‍ പറഞ്ഞ് നടക്കുകയാണ് മോദി- സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

കള്ളപ്പണം പിടിച്ചെടുത്ത് 15 ലക്ഷം തരുമെന്നു പറഞ്ഞിട്ട് 15 പൈസയെങ്കിലും കിട്ടിയോ ഒരു വര്‍ഷം രണ്ടു കോടി പേര്‍ക്ക് തൊഴിലെന്നു പറഞ്ഞിട്ട് എത്ര പേര്‍ക്ക് കിട്ടി കൃഷിക്കാര്‍ക്ക് ഇരട്ടി വരുമാനം നല്‍കുമെന്ന് പറഞ്ഞിട്ട് പറ്റിച്ചില്ലേ സ്റ്റാലിന്‍ കുറ്റപ്പെടുത്തി.

Top