mk stalin arrested

stalin

ചെന്നൈ: മറീന ബീച്ചില്‍ നിരാഹാരസമരം ആരംഭിച്ചിരുന്ന പ്രതിപക്ഷനേതാവ് എം കെ സ്റ്റാലിനെയും മറ്റു നേതാക്കളെയും പൊലീസ് അറസ്റ്റുചെയ്തു നീക്കി.

വിശ്വാസ വോട്ടെടുപ്പിനിടെ ഡിഎംകെ അംഗങ്ങളെ നിയമസഭയില്‍നിന്നും സ്പീക്കര്‍ ബലം പ്രയോഗിച്ച് പുറത്താക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് സ്റ്റാലിന്‍ മറീന ബീച്ചിലെ ഗാന്ധി പ്രതിമക്കു മുന്നില്‍ നിരാഹാര സമരം ആരംഭിച്ചിരുന്നത്.

അതിനിടെ ഗവര്‍ണര്‍ മുംബൈ യാത്ര റദ്ദാക്കി ചെന്നൈയില്‍ തന്നെ തുടരാന്‍ തീരുമാനിച്ചു. ഗവര്‍ണറെ കണ്ട ശേഷമാണ് ഡിഎംകെ പ്രവര്‍ത്തകരുടെ അകമ്പടിയോടെ സ്റ്റാലിന്‍ മറീന ബീച്ചിലേക്ക് നിരാഹാര സമരത്തിന് നീങ്ങിയത്. സമരം തുടങ്ങി നിമിഷങ്ങള്‍ക്കകം തന്നെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.

നിയമസഭയില്‍ നിന്നും ഇറക്കിവിട്ടതിന് പിന്നാലെ സ്റ്റാലിന്‍ രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവിനെ കണ്ടിരുന്നു. സര്‍ക്കാര്‍ വിശ്വാസവോട്ട് തേടിയത് ചട്ടങ്ങള്‍ പാലിച്ചല്ലെന്നും വിശ്വാസവോട്ടെടുപ്പ് വീണ്ടും നടത്തണമെന്നുമാണ് സ്റ്റാലിന്‍ ആവശ്യപ്പെട്ടത്. സ്റ്റാലിന് പിന്നാലെ ഇതേ ആവശ്യമുന്നയിച്ച് ഡിഎംകെ എംപി ടി കെ എസ് ഇളങ്കോവനും ഗവര്‍ണറെ കണ്ടു.

Top