ഒളിമ്പിക്‌സില്‍ സ്വര്‍ണം നേടുന്നവര്‍ക്ക് മൂന്ന് കോടി നല്‍കുമെന്ന് പ്രഖ്യാപിച്ച് സ്റ്റാലിന്‍

ചെന്നൈ: ടോക്കിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. സ്വര്‍ണമെഡല്‍ നേടുന്ന താരങ്ങള്‍ക്ക് മൂന്ന് കോടി, വെള്ളിമെഡല്‍ നേടുന്നവര്‍ക്ക് രണ്ട് കോടി, വെങ്കല മെഡല്‍ നേടുന്നവര്‍ക്ക് ഒരു കോടി എന്നിങ്ങനെയാണ് പാരിതോഷികം നല്‍കുകയെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, 2012ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ചെന്നൈ സ്വദേശിയായ ഗഗന്‍ നാരംഗിന് മാത്രമാണ് ഇതേവരെ സംസ്ഥാനത്ത് നിന്നും ഒളിമ്പിക്‌സില്‍ മെഡല്‍ നേടാനായത്.

Top