യൂണിഫോമിറ്റിയല്ല, യൂണിറ്റി; കേന്ദ്രത്തിനെതിരെ എം.കെ സ്റ്റാലിൻ

തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. സിപിഐ സംസ്ഥാന സമ്മേളന സെമിനാറിൽ പങ്കെടുക്കുന്നതിനിടെയാണ് സ്റ്റാലിന്റെ വിമർശനം. അധികാരം കൈപ്പിടിയിലൊതുക്കാനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നത്. സംസ്ഥാനങ്ങളുടെ അധികാരം പോലും പിടിച്ചെടുക്കാൻ ശ്രമം നടക്കുകയാണ്.

രാജ്യത്തെ സംരക്ഷിക്കണമെങ്കിൽ ആദ്യം സംസ്ഥാനങ്ങളെ സംരക്ഷിക്കണം. ഒരു രാജ്യം, ഒരു മതം, ഒരു തെരഞ്ഞെടുപ്പ്, ഒരു ഭക്ഷണം എന്ന കേന്ദ്രത്തിന്റെ ലക്ഷ്യം അംഗീകരിക്കാനാകില്ല. യൂണിഫോമിറ്റിയല്ല, യൂണിറ്റിയെന്നും ബിജെപിയുടേത് സ്വാർത്ഥ താത്പര്യമാണെന്നും സ്റ്റാലിൻ തുറന്നടിച്ചു.

‘നമുക്കിടയിൽ സംസ്ഥാന അതിർത്തികളുണ്ട്. എങ്കിലും ഇന്ത്യയിൽ ഫെഡറലിസം ശക്തിപ്പെടുത്താൻ അതിർത്തികൾ മറന്ന് നമ്മളൊരുമിച്ച് നിന്നിട്ടുണ്ട്. സിപിഐ 23ാം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടന്നപ്പോളും ഞാൻ പങ്കെടുത്തിരുന്നു. എന്റെ പേര് സ്റ്റാലിൻ എന്നായതുകൊണ്ട് എന്നെ നിങ്ങൾക്ക് വിളിക്കാതിരിക്കാനാകില്ലെന്നറിയാം. എന്റെ പേരിനോട് നിങ്ങൾക്കുള്ള ഇഷ്ടം ഇവിടെയും എനിക്കറിയാം. മറ്റൊരു പാർട്ടിയുടെ പരിപാടിയായല്ല, എന്റെ സ്വന്തം പാർട്ടിയുടെ പരിപാടിയായാണ് ഞാൻ ഇതിനെ കാണുന്നത്. എം കെ സ്റ്റാലിൻ കൂട്ടിച്ചേർത്തു.

Top