ലോക്‌സഭാ തെരഞ്ഞെടുപ്പ്: കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു

UDF

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോഴിക്കോട് സീറ്റില്‍ സിറ്റിംഗ് എംപി എം.കെ.രാഘവന്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ഥിയാകും. ജനമഹായാത്രയ്ക്ക് കോഴിക്കോട് കൊടുവള്ളിയില്‍ നല്‍കിയ സ്വീകരണത്തിനിടെ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് എം.കെ.രാഘവന്‍ തന്നെയാവും കോഴിക്കോട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്ന് പ്രഖ്യാപിച്ചത്. വന്‍ ഭൂരിപക്ഷത്തോടെ രാഘവനെ വിജയിപ്പിക്കണമെന്ന് മുല്ലപ്പള്ളി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തു. ഇത് മൂന്നാം തവണയാണ് എം.കെ.രാഘവന്‍ കോഴിക്കോട് സ്ഥാനാര്‍ത്ഥിയാകുന്നത്.

2009ല്‍ കോഴിക്കോട് കന്നിയങ്കം കുറിച്ച എം.കെ.രാഘവന്‍ 838 വോട്ടുകള്‍ക്ക് മുഹമ്മദ് റിയാസിനെ തോല്‍പ്പിച്ചു. 2014-ല്‍ രണ്ടാം ഊഴത്തില്‍ വന്‍ഭൂരിപക്ഷത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.വിജയരാഘവനെയും പരാജയപ്പെടുത്തി.
2019ലെ തെരഞ്ഞെടുപ്പില്‍ രാഘവനെ നേരിടാന്‍ സിപിഎം വീണ്ടും മുഹമ്മദ് റിയാസിനെ ഇറക്കുമെന്നാണ് സൂചന.

Top