പിണറായി ടിഷ്യൂ പേപ്പറില്‍ ഒപ്പിടുന്ന മുഖ്യമന്ത്രിയെന്ന് എം.കെ മുനീര്‍

കണ്ണൂര്‍: കഴിഞ്ഞ നാലര വര്‍ഷത്തോളമായി മിണ്ടാതിരുന്ന സോളാര്‍ കേസ് ഇപ്പോള്‍ എവിടെ നിന്ന് വന്നുവെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍. സിബിഐയോടുള്ള സര്‍ക്കാരിന്റെ ഇഷ്ടക്കേട് മാറിയോയെന്ന് മുനീര്‍ ചോദിച്ചു.

ടിഷ്യൂ പേപ്പറില്‍ ഒപ്പിടുന്ന മുഖ്യമന്ത്രിയായി പിണറായി വിജയന്‍ മാറി. ഇതുവരെ രമേശ് ചെന്നിത്തലയെ ലക്ഷ്യം വെച്ച സര്‍ക്കാര്‍ ഉമ്മന്‍ചാണ്ടിക്ക് നേരെയാണ് ഇപ്പോള്‍ തിരിഞ്ഞിരിക്കുന്നതെന്നും എം.കെ. മുനീര്‍ പറഞ്ഞു. കെട്ടിച്ചമച്ച കഥയാണ് ഇപ്പോള്‍ നടക്കുന്നത്. ഈ കഥ പൊട്ടിപ്പൊളിയുമെന്നും അദ്ദേഹം പറഞ്ഞു.

Top