അടിച്ചാല്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ല, ഷംസീറിന്റെ വാക്കുകള്‍ക്ക് മറുപടിയുമായി എം കെ മുനീര്‍

തിരുവനന്തപുരം: കെ റെയിലിന്റെ തൂണ് പറിച്ചാല്‍ ഇനിയും അടികിട്ടുമെന്ന എ എന്‍ ഷംസീര്‍ എംഎല്‍എയുടെ വാക്കുകള്‍ക്ക് മറുപടി നല്‍കി എം കെ മുനീര്‍ എംഎല്‍എ. അടിച്ചാല്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് മുനീര്‍ പറഞ്ഞു. ജനങ്ങളുടെ നെഞ്ചത്തുകൂടി കെ റെയില്‍ പദ്ധതി നടപ്പിലാക്കാനാകില്ലെന്നും കെ റെയിലല്ല, കേരളമാണ് തങ്ങള്‍ക്ക് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കി.

സില്‍വര്‍ ലൈന്‍ സംബന്ധിച്ച അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രതിപക്ഷത്തിന് മറുപടി നല്‍കവെയാണ് കെ റെയിലിന്റെ തൂണ് പറിച്ചാല്‍ ഇനിയും അടിക്കുമെന്ന് ഷംസീര്‍ പറഞ്ഞത്. എന്നാല്‍ ഇതിന് മറുപടി നല്‍കുകയായിരുന്നു മുനീര്‍.

”നിങ്ങള്‍ വിചാരിക്കുന്നത് മുഴുവന്‍ ഞങ്ങളുടെ നെഞ്ചത്തുകൂടി നടത്താന്‍ സാധിക്കുമെന്ന് കരുതുന്നുണ്ടെങ്കില്‍ അങ്ങ് വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് ജീവിക്കുന്നത് എന്ന് ഓര്‍ക്കുന്നത് നന്നായിരിക്കും. ഇനിയും അടിക്കുമെന്ന് പറയാന്‍ മാര്‍ക്‌സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഗ്രാമമായി കേരളം മാറിയിട്ടില്ല. അടിച്ചാല്‍ കയ്യും കെട്ടി നോക്കി നില്‍ക്കുന്ന സമൂഹമല്ല…” മുനീര്‍ പറഞ്ഞു.

Top