സമസ്തയുടെ വികാരം നിയമസഭയില്‍ അവതരിപ്പിക്കാനുള്ള പാര്‍ട്ടി ലീഗാണെന്ന് ഓര്‍മ്മിപ്പിച്ച് എം കെ മുനീര്‍

കോഴിക്കോട്: സമസ്തയുടെ വികാരം നിയമസഭയില്‍ അവതരിപ്പിക്കാനുള്ള പാര്‍ട്ടി ലീഗാണെന്ന് ഓര്‍മ്മിപ്പിച്ച് എം കെ മുനീര്‍. അതിനാല്‍ പരസ്പര സഹകരണം ആവശ്യമാണ്. സ്വതന്ത്ര്യ നിലപാട് സ്വീകരിക്കുന്നതില്‍ ആശങ്കയില്ലെന്നും മുനീര്‍ പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുമായും സര്‍ക്കാരുമായും സഹകരിക്കുന്നതില്‍ തെറ്റില്ലെന്ന് വ്യക്തമാക്കി ഇകെ സുന്നി നേതാവ് അബ്ദുസമ്മദ് പൂക്കോട്ടൂര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് മുനീറിന്റെ പ്രതികരണം.

കമ്മ്യൂണിസം മതവിരുദ്ധമാണെന്ന പ്രചാരണം ശക്തിപ്പെടുത്താന്‍ ലീഗ് ശ്രമിക്കുന്നതിനിടെയിലാണ് ഇകെ സുന്നി വിഭാഗത്തിലെ പ്രമുഖ നേതാവ് അബ്ദുസമദ് പൂക്കോട്ടൂര്‍ ലീഗിനെ വെട്ടിലാക്കുന്ന പ്രസ്തവാനയുമായി രംഗത്ത് വന്നിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുമായും സര്‍ക്കാരുമായും സഹകരിക്കുന്നതില്‍ തെറ്റില്ലെന്നാണ് അബ്ദുസമ്മദ് പൂക്കോട്ടൂര്‍ പറഞ്ഞത്.

Top