പി.കെ നവാസിന്റെ അറസ്റ്റ്; നടപടിയെടുക്കാന്‍ ആലോചിക്കുന്നില്ലെന്ന് എം.കെ മുനീര്‍

കോഴിക്കോട്: എംഎസ്എഫിന്റെ സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെ അറസ്റ്റ് ചെയ്ത നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് എം.കെ. മുനീര്‍. അറസ്റ്റുണ്ടായ സാഹചര്യത്തില്‍ പികെ നവാസിനെതിരെ നടപടി എടുക്കാന്‍ ആലോചിക്കുന്നില്ലെന്നും മുനീര്‍ പറഞ്ഞു.

ഹരിതയുടെ പരാതി ആയുധമാക്കിയെടുത്ത് മുസ്ലീം ലീഗിനെ തകര്‍ക്കാനുളള സിപിഎം ശ്രമമമാണ് അറസ്റ്റെന്നും മുനീര്‍ ആരോപിച്ചു. നവാസിന് പിന്തുണയേകി യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് മു ഈന്‍ അലി തങ്ങളും രംഗത്തെത്തി. നവാസിന്റെ ചിരിക്കുന്ന ചിത്രമാണ് മുഈനലി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

Top