നിലവിലെ ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് എം കെ മുനീര്‍

കോഴിക്കോട്: നിലവിലെ ചര്‍ച്ചകള്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് എം കെ മുനീര്‍ എംഎല്‍എ. ചര്‍ച്ചകളില്‍ ഉരുത്തിരിയുന്ന മാറ്റങ്ങള്‍ പാര്‍ട്ടി നടപ്പാക്കും. വിമര്‍ശനങ്ങളോട് തുറന്ന സമീപനമാണ് ഉള്ളതെന്നും പ്രവര്‍ത്തക സമിതി എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്യുമെന്നും മുനീര്‍ പറഞ്ഞു.

ചന്ദ്രികയിലെ പ്രശ്‌നങ്ങള്‍ ഗൗരവമായി പരിശോധിക്കപ്പെടും. പാര്‍ട്ടി വ്യക്തിയിലേക്ക് ചുരുങ്ങിയിട്ടില്ല. ഏതെങ്കിലും വ്യക്തിയുടെ ആധിപത്യത്തിലല്ല പാര്‍ട്ടിയെന്ന് ഇന്നലത്തെ യോഗതീരുമാനം തെളിയിച്ചതായും മുനീര്‍ പറഞ്ഞു.

മുഈന്‍ അലിക്കെതിരെ നടപടിവേണമെന്ന കുഞ്ഞാലിക്കുട്ടിയുടെ നിലപാട് ഇന്നലെ ചേര്‍ന്ന ഉന്നതാധികാര സമിതി തള്ളിയിരുന്നു. രാഷ്ട്രീയം വിടുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞെങ്കിലും പാണക്കാട് കുടുംബത്തിനെതിരെ നടപടി പറ്റില്ലെന്ന് മറ്റുള്ളവര്‍ നിലപാടെടുത്തു.

പിഎംഎ സലാം മാത്രമാണ് കുഞ്ഞാലിക്കുട്ടിയെ അനുകൂലിച്ചത്. ഇതിനിടെ ചന്ദ്രികയ്ക്കായി പിരിച്ച വരിസംഖ്യയും മറ്റു ഫണ്ടുകളുെ വെട്ടിച്ചെന്ന് കാണിച്ച് ജീവനക്കാര്‍ പാര്‍ട്ടിക്ക് നല്‍കിയ കത്ത് പുറത്ത് വന്നു.

 

Top