കരിപ്പൂര്‍ : കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബാഗേജുകള്‍ കൊള്ളയടിച്ച സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍ കേന്ദ്ര വ്യോമയാന മന്ത്രിക്കും മുഖ്യമന്ത്രിക്കും കത്ത് നല്‍കി.
യാത്രക്കാരുടെ പരാതികള്‍ കേള്‍ക്കാന്‍ പോലും എയര്‍ ഇന്ത്യ തയ്യാറാവാത്തത് ഖേദകരമാണ് നഷ്ടപരിഹാരം നല്‍കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനും എയര്‍ ഇന്ത്യക്ക് നിര്‍ദേശം നല്‍കണമെന്നും മുനീര്‍ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.