സർക്കാരിനെതിരെ വിമർശനങ്ങളുമായി എം.കെ മുനീർ

കോഴിക്കോട്: സർക്കാരിനെതിരെ വിമർശനങ്ങളുമായി എം.എൽ.എ എം.കെ മുനീർ. കിഫ്ബി സിഎജി റിപ്പോർട്ടിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള സർക്കാരിന്റെ നീക്കമാണ് മുൻ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റെന്ന് എം കെ മുനീർ പറഞ്ഞു.

രാഷ്ട്രീയ പകപോക്കലാണ് അറസ്റ്റിനു പിന്നിലുള്ളത്, വിജിലൻസിനെ ഉപയോഗിച്ചുള്ള സർക്കാരിന്റെ വേട്ടയാടലാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പാലം പണിയുടെ കരാറുകാരനെ സർക്കാർ സംരക്ഷിക്കുകയാണെന്നും, 100 കോടിയുടെ പാലം പണിയാൻ കഴിയാത്ത കരാറുകമ്പനിക്ക് 1000 കോടിയുടെ കരാറു ജോലി നൽകുകയാണ് സർക്കാർ ചെയ്യുന്നതെന്നും മുനീർ ആരോപിച്ചു.

Top