സര്‍ക്കാര്‍ അവഗണിച്ചെന്ന് ആരോപിച്ച് ലോക കേരള സഭയില്‍ നിന്നും എം കെ മുനീര്‍ ഇറങ്ങിപ്പോയി

muneer

തിരുവനന്തപുരം: ലോക കേരള സഭയിലെ സീറ്റ് ക്രമീകരണത്തില്‍ തന്നെ അവഗണിച്ചെന്ന് ആരോപിച്ച് പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍ പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോയി.

വ്യവസായികള്‍ക്ക് പിന്നിലായാണ് മുനീറിന് സീറ്റ് ഒരുക്കിയത്. ഇത് അവഗണനയാണെന്ന് ആരോപിച്ചാണ് മുനീര്‍ ഇറങ്ങിപ്പോയത്.

അതേസമയം ലോക കേരള സഭ പ്രഥമ സമ്മേളനം നിയമസഭാഹാളില്‍ 9.30ന് ആരംഭിച്ചു. രണ്ടുദിവസം നീളുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രവാസി പ്രതിനിധികളെ ഉള്‍പ്പെടുത്തി രൂപീകരിച്ചിരിക്കുന്ന ലോക കേരള സഭയില്‍ 351 അംഗങ്ങളാണുള്ളത്.

Top