കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; എം കെ കണ്ണന്‍ ഇ ഡിക്ക് മുന്നില്‍ നേരിട്ട് ഹാജരാകില്ല

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ എം കെ കണ്ണന്‍ ഇ ഡി ക്ക് മുന്നില്‍ നേരിട്ട് ഹാജരാകില്ല. കേസുമായി ബന്ധപ്പെട്ട് സ്വത്തുവിവരങ്ങള്‍ കൈമാറാന്‍ എം.കെ. കണ്ണന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. ഈ മാസം 7ന് മുമ്പ് രേഖകള്‍ കൈമാറും.

ആദായനികുതി രേഖകള്‍, സ്വയം ആര്‍ജിച്ച സ്വത്തുക്കളുടെ രേഖകള്‍, കുടുംബാംഗങ്ങളുടെ ആസ്തി സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ഇന്ന് വൈകുന്നേരത്തിനുള്ളില്‍ കൈമാറാനാണ് ഇ.ഡി നിര്‍ദേശം. നേരത്തെ രണ്ടുതവണ നിര്‍ദേശം. നേരത്തെ രണ്ടുതവണ നിര്‍ദേശം നല്‍കിയെങ്കിലും സ്വത്തുവിവരങ്ങള്‍ നല്‍കിയിരുന്നില്ല. പുതിയ സാഹചര്യത്തില്‍ അന്വേഷണത്തോട് സഹകരിച്ചില്ലെങ്കില്‍ കര്‍ശന നടപടിയിലേക്ക് ഇഡി നീങ്ങുമെന്നാണ് സൂചന.

കരുവന്നൂര്‍ സഹകരണബാങ്കിലെ വായ്പാതട്ടിപ്പുമായി ബന്ധപ്പെട്ട് തൃശൂര്‍ സഹകരണ സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയായ എം.കെ. കണ്ണനെ ഇഡി നേരത്തെ ചോദ്യംചെയ്തിരുന്നു. കരുവന്നൂര്‍ ബാങ്കില്‍ വായ്പാതട്ടിപ്പ് നടത്തിയ പി. സതീഷ്‌കുമാര്‍ തൃശൂര്‍ സഹകരണബാങ്കില്‍ നിക്ഷേപം നടത്തിയതായി ഇ.ഡി കണ്ടെത്തിയിരുന്നു. തൃശൂര്‍ ബാങ്കില്‍ ഇഡി നടത്തിയ റെയ്ഡില്‍ രേഖകളും പിടിച്ചെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് മുന്‍ എം.എല്‍.എ കൂടിയായ കണ്ണനെ ചോദ്യംചെയ്തത്.

Top