മിസോറം മുഖ്യമന്ത്രിയായി സൊറംതംഗ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഐസോള്‍: മിസോറാമില്‍ മുഖ്യമന്ത്രിയായി സൊറംതംഗ സത്യപ്രതിജ്ഞ ചെയ്തു. മിസോ നാഷണല്‍ ഫ്രണ്ട് നേതാവായ സൊറംതംഗ എസോളിലെ രാജ്ഭവനില്‍ നടന്ന ചടങ്ങിലാണ് സ്ത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. മിസോറാം ഗവര്‍ണരായ കുമ്മനം രാജശേഖരനാണ് സത്യവാചകം ചൊല്ലി കൊടുത്തത്.

നേരത്തെ, രണ്ടു തവണ (1998, 2008) സൊറംതംഗ മിസോറം മുഖ്യമന്ത്രിയായിരുന്നു. അഞ്ചു തവണ ചെംഫായ് മണ്ഡലത്തില്‍ നിന്നു ജയിച്ച സൊറംതംഗ ഇത്തവണ സംസ്ഥാനത്തെ ഏക ജനറല്‍ സീറ്റായ ഐസോള്‍ ഈസ്റ്റ് ഒന്നില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്.

പ്രാദേശിക പാര്‍ട്ടിയായ മിസോ നാഷണല്‍ ഫ്രണ്ട് 10 വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് വീണ്ടും അധികാരത്തിലെത്തുന്നത്. മിസോറാമില്‍ ആഴത്തില്‍ വേരുകളുള്ള എം.എന്‍.എഫിന്റെ അധ്യക്ഷനാണ് 74കാരന്‍ സൊറംതംഗ. തെരഞ്ഞെടുപ്പില്‍ എം.എന്‍.എഫ് 25നും 30നും ഇടയില്‍ സീറ്റുകള്‍ നേടുമെന്നും കോണ്‍ഗ്രസിന് പത്തില്‍ താഴെ മാത്രമേ ലഭിക്കൂവെന്നും സൊറംതംഗ പറഞ്ഞിരുന്നു.

Top