സംഘര്‍ഷങ്ങള്‍ അവസാനത്തിലേക്ക് ;മിസോറാം വിമത സംഘടനകള്‍ സമാധാന കരാറില്‍ ഒപ്പിട്ടു

army

ഗുവാഹത്തി: സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള സമാധാന ഉടമ്പടിയില്‍ സംസ്ഥാന ചീഫ് സെക്രട്ടറി അരവിന്ദ് റേയും മിസോറാം ഹമര്‍ പീപ്പിള്‍സ് കണ്‍വന്‍ഷന്‍ (ഡമോക്രാറ്റിക്ക്) സംഘടനാ പ്രഡിഡന്റ് എച്ച് ഹൊസന്‍ബര്‍ഗ്ഗും ഒപ്പു വച്ചു.

ക്രിമിനല്‍ കേസിലുള്‍പ്പെട്ട സംഘടനകളിലുള്ള എല്ലാവര്‍ക്കും പൊതുമാപ്പ് നല്‍ക്കാനും ഇവര്‍ക്ക് പുനരധിവാസത്തിനുള്ള നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. അടുത്ത് നടക്കാനിരിക്കുന്ന ചടങ്ങില്‍ അത്യാധുനിക അയുധങ്ങള്‍ സംഘടന താഴെ വയ്ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

ഗോത്രസമൂഹത്തിന്റെ സാമൂഹിക-സാമ്പത്തിക, രാഷ്ട്രീയ, സാംസ്‌ക്കാരിക വികസനം ലക്ഷ്യ വച്ച് 1994ല്‍ രൂപീകരിച്ച സിന്‍ലങ് ഹില്‍സ് ഡവലപ്പ്‌മെന്റ് കൗണ്‍സില്‍ സിന്‍ലങ് ഹില്‍സ് കൗണ്ടസിലെന്ന് പുനര്‍നാമകരണം ചെയ്യുന്നതിനും തീരുമാനമായി.

Top