സംസ്ഥാനത്തിന്റെ വികസനത്തിനായി എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് മിസോറം ഗവര്‍ണര്‍

Kummanam rajasekharan

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വികസനത്തിനായി രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മാറ്റിവച്ച് എല്ലാവരും ഒരുമിച്ച് നില്‍ക്കണമെന്ന് മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. കേരള ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി നടത്തിയ ‘മേക്കിംഗ് കേരള ഇന്‍വെസ്റ്റര്‍ ഫ്രണ്ട്‌ലി മിനാര്‍’ ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്ന മിസോറം ഗവര്‍ണര്‍.

വിദേശ മലയാളികള്‍ കൂട്ടായി ചിന്തിച്ചാല്‍ കേരളത്തിന്റെ പുരോഗതി സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ഒരു സ്ഥാപനം തുടങ്ങാന്‍ സാങ്കേതിക തടസങ്ങള്‍ ഏറെയാണന്ന് അദ്ദേഹം പറഞ്ഞു. റബ്ബര്‍, കശുവണ്ടി എന്നിവയുടെ ഫാക്ടറികള്‍ കേരളത്തിലില്ലെന്നും എന്നാല്‍ ഇവയുടെ പുറത്തുനിന്ന് കൊണ്ടുവരുന്ന സാധനങ്ങള്‍ ക്യു നിന്ന് വാങ്ങുന്നുവെന്നും ഈ പരാശ്രയത്വ മനോഭാവമാണ് മാറേണ്ടത് എന്നും അദ്ദേഹം വ്യക്തമാക്കി.കേരള വിഭവങ്ങള്‍ ഉപയോഗപ്പെടുത്തി വ്യവസായങ്ങള്‍ തുടങ്ങണമെന്നും മിസോറം ഗവര്‍ണര്‍ പറഞ്ഞു.

രാജധാനി ഗ്രൂപ്പ് ഒഫ് എഡ്യൂക്കേഷന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ മിസോറമില്‍ നിന്നുള്ള 120 വിദ്യാര്‍ത്ഥികളെ സൗജന്യമായി പഠിപ്പിക്കുന്ന പദ്ധതിയുടെ ലോംഞ്ചിംഗും ഗവര്‍ണര്‍ നിര്‍വഹിച്ചു. പദ്ധതിയനുസരിച്ച് എന്‍ജിനയറിംഗ്, ഹോട്ടല്‍ മാനേജ്‌മെന്റ് തുടങ്ങി നാലുവര്‍ഷത്തെ കോഴ്‌സാണ് പഠിപ്പിക്കുക.

Top