മിസോറാമിലെ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റി ; ആശിഷ് കുന്ദ്ര പുതിയ കമ്മീഷണര്‍

ന്യൂഡല്‍ഹി: മിസോറാമിലെ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റി. എസ്.ബി. ശശാങ്കിനു പകരം ആശിഷ് കുന്ദ്ര പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു.

ത്രിപുരയിലേക്ക് കുടിയേറിയ അഭയാര്‍ഥികളെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് സംബന്ധിച്ച വന്‍ പ്രതിഷേധത്തെ തുടര്‍ന്നാണ് ശശാങ്കിനെ മാറ്റിയത്. നവംബര്‍ 28ന് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ശശാങ്കിനെ മാറ്റിയത്.

ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷണറില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാണിച്ചാണ് മുഖ്യമന്ത്രി ലാല്‍ തന്‍ഹാവ്‌ല പ്രധാനമന്ത്രിക്ക് നേരത്തെ കത്ത് നല്‍കിയിരുന്നു. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ അനാവശ്യ ഇടപെടല്‍ നടത്തുന്നുവെന്ന് ചൂണ്ടിക്കാണിച്ച് ആഭ്യന്തരവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ നേരത്തെ മാറ്റിയിരുന്നു.

Top