മിസോറാമില്‍ ബിജെപിയുമായി സഖ്യത്തിനില്ലെന്ന് എംഎന്‍എഫ്

by election

ഐസ്വാള്‍: അടുത്തമാസം നടക്കാനിരിക്കുന്ന മിസോറാം നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കില്ലെന്ന് മിസോറാം നാഷണല്‍ ഫ്രണ്ട് വ്യക്തമാക്കി. നിലവില്‍ ബിജെപി നയിക്കുന്ന മുന്നണിയായ നോര്‍ത്ത്ഈസ്റ്റ് ഡമോക്രാറ്റിക് ഫ്രണ്ടിലാണ് എംഎന്‍എഫ്. നാല്‍പത് അംഗ നിയമസഭയാണ് മിസോറാമിന്റേത്.

തെരഞ്ഞെടുപ്പിന് മുന്‍പ് ഒരു കൂട്ടുകെട്ടും ബിജെപി ഉദ്ദേശിക്കുന്നില്ലെന്നാണ് തൃപുര ബിജെപി ജനറല്‍ സെക്രട്ടറി ഭൗമിക് പ്രസ്ഥാവിച്ചിരിക്കുന്നത്. മിസോ വോട്ടര്‍മാരുടെ സ്വാധീനം കുറയുമോ എന്ന ഭയമാണ് എംഎന്‍എഫിനുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാല്‍, സര്‍ക്കാര്‍ രൂപീകരണത്തില്‍ മുന്നണിയില്‍ ചേരുന്ന കാര്യത്തില്‍ അപ്പോള്‍ ആലോചിക്കാം എന്നാണ് നിലവിലെ തീരുമാനം.

എംഎന്‍എഫിന്റെ സൊറാംതാങാ ഇത്തരമൊരു മുന്നണി സംവിധാനത്തെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. പാര്‍ട്ടി തെരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടുമെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. മറ്റ്‌ രാഷ്ട്രീയ കക്ഷികളുമായി കൂട്ടു ചേരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായും മിസോറാമില്‍ എംഎന്‍എഫുമായി കൂട്ടുചേരുന്നില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.

Top