മിയാമി ഓപ്പണ്‍ ഫൈനല്‍: 101-ാം കിരീടം സ്വന്തമാക്കി ഫെഡറര്‍

മിയാമി:കരിയറിലെ 101-ാം കിരീടം സ്വന്തമാക്കി റോജര്‍ ഫെഡറര്‍. മിയാമി ഓപ്പണ്‍ ഫൈനലില്‍ ജോണ്‍ ഇസ്നറെ 6-1 6-4 ന് തോല്‍പ്പിച്ചാണ് ഫെഡറര്‍ ഈ കിരീടം സ്വന്തമാക്കിയത്.മിയാമി ഓപ്പണില്‍ ഫെഡറര്‍ സ്വന്തമാക്കുന്ന നാലാം കിരീടമാണ് ഇത്. ഈ വര്‍ഷം രണ്ട് കിരീടം നേടുന്ന ആദ്യതാരം കൂടിയാണ്‌ ഫെഡറര്‍.109 കിരീടങ്ങള്‍ നേടിയ ജിമ്മി കോണേഴ്സിനെ പിന്തളളിയാണ് ഫെഡറര്‍ 101 കീരിടവുമായി ഒന്നാമതെത്തിയിരിക്കുന്നത്.

ഈ വിജയത്തോടെ ലണ്ടനില്‍ നടക്കുന്ന എടിപി വേള്‍ഡ് ടൂറില്‍ മത്സരിക്കുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുകയാണ് ഫെഡറര്‍.നോവാക് ജോക്കോവിച്ചിനെ പിന്തള്ളിയാണ് ഫെഡറര്‍ പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുന്നത്. ഫെഡറര്‍ക്ക് 2280 പോയിന്റും രണ്ടാംസ്ഥാനത്ത് നില്‍ക്കുന്ന ജോക്കോവിച്ചിന് 2225 പോയിന്റുമാണുളളത്.

Top