Miya George to star in Jeeva Shankar’s next

നാന്‍, അമരകാവ്യം എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത ജീവശങ്കറിന്റെ പുതിയ ചിത്രത്തില്‍ മിയ നായികയാകുന്നു. ജീവയുടെ മുന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാണ് പുതിയ ചിത്രമെന്നും സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കുമെന്ന് അറിയുന്നു.

ചിത്രത്തിലെ നായകന്‍ വിജയ് ആന്റണിയാണ്. ഫെബ്രുവരി പത്തിന് ചിത്രീകരണം തുടങ്ങുന്ന ചിത്രം എഴുപത്തിയഞ്ച് ദിവസം തുടര്‍ച്ചയായി ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

ആഗസ്റ്റില്‍ പ്രദര്‍ശനം നടത്താനാണ് ഉദ്ദേശിക്കുന്നത്. അമരകാവ്യത്തിലും മിയയും വിജയ് ആന്റണിയും മുമ്പ് ഒന്നിച്ച് അഭിനയിച്ചിരുന്നു.

Top