Miya George-tamil-horror-movie

തമിഴില്‍ ഇപ്പോള്‍ ഹൊറര്‍ ചിത്രങ്ങളുടെ കാലമാണ്. റം എന്ന പേരില്‍ ഒരുങ്ങുന്ന തമിഴ് ഹൊറര്‍ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയ നടി മിയ ജോര്‍ജ് പ്രധാന വേഷത്തില്‍ എത്തുന്നു. ഒപ്പം നരേനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് വിവരം.

നവാഗതനായ സായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വേലയില്ലാ പട്ടത്താരി എന്ന ചിത്രത്തില്‍ ധനുഷിന്റെ സഹോദരനായി അഭിനയിച്ച ഋഷികേശും സഞ്ചിതാ ഷെട്ടിയുമാണ് നായികാ-നായകന്മാര്‍. മിയയ്ക്ക് നിര്‍ണായകവേഷമാണ് ചിത്രത്തില്‍. അനിരുദ്ധ് സംഗീത സംവിധാനം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഫെബ്രുവരി 22ന് ചെന്നൈയില്‍ ആരംഭിക്കും.

മിയയും സഞ്ജിതയും ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ഈ മാസം തന്നെ സിനിമയില്‍ ജോയിന്‍ ചെയ്യും. ചിത്രത്തിന്റെ പേര് റം എന്നാണെങ്കിലും മദ്യവുമായി ഒരു ബന്ധവും ചിത്രത്തിനില്ല. തമിഴില്‍ തീര്‍പ്പെന്നാണ് ആ വാക്കിന്റ അര്‍ത്ഥം. സാധാരണ ഹൊറര്‍ ചിത്രമല്ലെ ഇതെന്നും വ്യത്യസ്തമായിരിക്കുമെന്നും ഋഷികേശ് പറഞ്ഞു.

Top