മിഠായിത്തെരുവിലെ തീപിടുത്തം; കെട്ടിടത്തില്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലെന്ന് ഫയര്‍ഫോഴ്‌സ്

കോഴിക്കോട്: കോഴിക്കോട് മിഠായി തെരുവിലെ തീപിടുത്തത്തിലെ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി ഫയര്‍ഫോഴ്സ്. കെട്ടിടങ്ങളുടെ കാലപ്പഴക്കവും മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാത്തതുമാണ് അപകടത്തിന് കാരണമായത്. തീപിടുത്തമുണ്ടായ കെട്ടിടത്തിനുള്ളില്‍ പ്രവേശിക്കാന്‍ ഇടുങ്ങിയ സ്റ്റെയര്‍ കേസുകളാണുള്ളത്. ഷോര്‍ട്ട് സര്‍ക്ക്യൂട്ട് ഉണ്ടായതായാണ് പ്രാഥമിക നിഗമനം.

മിഠായി തെരുവില്‍ തുടര്‍ച്ചയായുണ്ടാകുന്ന തീപിടുത്തത്തിന്റെ കാരണം അന്വേഷിക്കുമെന്നും സ്ഥായിയായ പരിഹാരം കാണുമെന്നും മന്ത്രി മുഹമ്മദ് റിയാസ് ഇന്നലെ പറഞ്ഞിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഫയര്‍ഫോഴ്സ് സുരക്ഷാ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് നല്‍കിയത്. ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് ഫയര്‍ഫോഴ്സ് മേധാവി ജില്ലാ കളക്ടര്‍ക്ക് കൈമാറും.

Top