‘മിഠായിത്തെരുവ്’ ചിത്രത്തിന്റെ ഔദ്യോദിക പ്രഖ്യാപനം നടന്നു; വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകന്‍

mitayi

കോഴിക്കോട് ജില്ലയിലെ മിഠായിത്തെരുവിന്റെ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ‘മിഠായിത്തെരുവ്’ ചിത്രത്തിന്റെ ഔദ്യോദിക പ്രഖ്യാപനം കൊച്ചിയില്‍ നടന്നു. കുട്ടനാടന്‍ മാര്‍പാപ്പയുടെ വിജയാഘോഷ ചടങ്ങില്‍ കുഞ്ചാക്കോ ബോബനാണ് ചിത്രം അനൗണ്‍സ് ചെയ്തത്. വിഷ്ണു ഉണ്ണികൃഷ്ണനാണ് ചിത്രത്തില്‍ നായകനായെത്തുന്നത്.

മലയാളം മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ ഹസീബ് ഹനീഫ് അജി മേടയില്‍ നൗഷാദ് ആലത്തൂര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. പൃഥ്വിരാജിന്റെ വമ്പന്‍ ചിത്രമായ കാളിയന്റെ രചയിതാവായ ബി ടി അനില്‍കുമാറാണ് മിഠായിത്തെരുവിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രതീഷ് രഘുനന്ദന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Top