നവീകരണത്തിന് ശേഷം മിഠായി തെരുവില്‍ ആദ്യമായി അഗ്‌നിബാധ

fire

കോഴിക്കോട്: നവീകരണം പൂര്‍ത്തിയാക്കി തുറന്നു കൊടുത്ത മിഠായി തെരുവില്‍ തീപിടുത്തം. മൊയ്തീന്‍ പള്ളി റോഡിലെ ബില്ല കളക്ഷന്‍സ് എന്ന കടയിലാണ് തീപിടുത്തമുണ്ടായത്.

ഇന്ന് രാവിലെയാണ് അഗ്നി ബാധ ഉണ്ടായത്. വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധയ്ക്ക് കാരണമെന്നാണ് സംശയം.

Top