പുതുതലമുറ എക്‌സ്പാന്‍ഡര്‍ എം പി വി യുമായി മിത്സുബിഷി

ക്‌സ്പാന്‍ഡര്‍ എം പി വിയുമായി ജാപ്പനീസ് വാഹന നിര്‍മാതാക്കളായ മിത്സുബിഷി. ഇന്തോനേഷ്യയില്‍ ആണ് തങ്ങളുടെ പുതിയ മോഡലിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ പുതിയ മോഡലിനെ പുതുതലമുറ എം പി വി എന്ന് മാത്രമാണ് നിലവില്‍ മിത്സുബിഷി വിശേഷിപ്പിക്കുന്നത്.

ഏഴ് യാത്രക്കാരെ വരെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന മൂന്ന് നിര സീറ്റുകളാണ് എം പി വിയില്‍ ഉള്‍പ്പെടുന്ന പ്രധാന ഫീച്ചര്‍. മിത്സുബിഷിയുടെ ഡയനാമിക് ഷീല്‍ഡ് ഡിസൈന്‍ ഭാഷയിലാണ് പുതുതലമുറ എം പി വിയും ഒരുങ്ങുന്നത്.

എസ് യു വിയുടെയും എം പി വിയുടെയും ഗുണവിശേഷങ്ങള്‍ ചേര്‍ന്നതാണ് എക്‌സ്പാന്‍ഡര്‍ എന്നാണ് മിത്സുബിഷിയുടെ വാദം.

ഡോര്‍ ഹാന്‍ഡിലുകള്‍ക്ക് കുറുകെയാണ് ഷൗള്‍ഡര്‍ ലൈന്‍ നീങ്ങുന്നതും. മുന്‍തലമുറ പജേറോ സ്‌പോര്‍ടിനെ അനുസ്മരിപ്പിക്കുന്നതാണ് എംപിവിയുടെ റിയര്‍ ടെയില്‍ ലാമ്പുകള്‍.

ലളിതമായ റിയര്‍ ബമ്പര്‍ ഡിസൈനില്‍ ഡിഫ്യൂസറും റിഫ്‌ളക്ടറും ഇടംപിടിക്കുന്നു.ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ത്രീസ്‌പോക്ക് സ്റ്റീയറിംഗ് വീല്‍, എസി വെന്റുകള്‍ എന്നിങ്ങനെ നീളുന്നതാണ് പുതുതലമുറ എംപിവിയുടെ ഇന്റീരിയര്‍ ഫീച്ചറുകള്‍.

1.5 ലിറ്റര്‍ MIVEC എഞ്ചിനാണ് പുതുതലമുറ എംപിവിയുടെ കരുത്ത്. 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സ്, 4 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളിലൂടെ എഞ്ചിന്‍ കരുത്ത് ഫ്രണ്ട് വീലുകളിലേക്ക് എത്തുന്നു.

എല്‍ഇഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍, ഹൈഡ്‌ലാമ്പുകള്‍, ഫോഗ് ലാമ്പുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഫ്രണ്ട് പ്രൊഫൈല്‍ അഗ്രസീവ് മുഖം കൈവരിക്കുന്നു.

റിയര്‍ ടെയിലില്‍ ചേര്‍ന്നണയുന്ന ഷൗള്‍ഡര്‍ ലൈന്‍ സൈഡ് പ്രൊഫൈലിനെ ശ്രദ്ധേയമാക്കുന്നു. ബീജ്, ഗ്രെയ് നിറങ്ങളില്‍ ഒരുങ്ങിയ ഡ്യൂവല്‍ ടോണ്‍ തീമിലാണ് ഇന്റീരിയര്‍ ഒരുങ്ങിയിരിക്കുന്നത്.

മോഡലിന്റെ ഔദ്യോഗിക നാമം കമ്പനി ഉടന്‍ പുറത്ത് വിടുമെന്നാണ് സൂചന. ഓഗസ്റ്റ് 10 മുതല്‍ ആരംഭിക്കുന്ന ഗയ്ക്കിന്‍ഡോ ഇന്തോനേഷ്യ ഇന്റര്‍നാഷണല്‍ ഓട്ടോ ഷോയില്‍ വെച്ചാകും പുതുതലമുറ എംപിവിയെ മിത്സുബിഷി പൊതു സമൂഹത്തിന് മുന്നില്‍ കാഴ്ചവെക്കുക.

Top