മിത്സുബിഷി ഔട്ട്‌ലാന്‍ഡര്‍ PHEV പതിപ്പും ഇന്ത്യന്‍ വിപണിയിലേക്ക്

പുതിയ മിത്സുബിഷി ഔട്ട്‌ലാന്‍ഡറിന് പിന്നാലെ ഔട്ട്‌ലാന്‍ഡര്‍ PHEV പതിപ്പിനെയും ഇന്ത്യന്‍ വിപണിയിലേക്ക് കൊണ്ടുവരാനുള്ള തിടുക്കത്തിലാണ് മിത്സുബിഷി. എസ്‌യുവിയുടെ പ്ലഗ്ഇന്‍ ഹൈബ്രിഡ് പതിപ്പാണ് ഔട്ട്‌ലാന്‍ഡര്‍ PHEV.

ഹൈബ്രിഡ് കരുത്തോടെയുള്ള 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഔട്ട്‌ലാന്‍ഡര്‍ PHEV യില്‍. രണ്ടു വൈദ്യുത മോട്ടോറുകളുടെ പിന്തുണ എഞ്ചിനുണ്ട്. 118 bhp കരുത്തും 186 Nm torque ഉം പെട്രോള്‍ എഞ്ചിന്‍ ഉത്പാദിപ്പിക്കും. ഇരു വൈദ്യുത മോട്ടോറുകള്‍ക്കും 82 bhp കരുത്തു സൃഷ്ടിക്കാനാവും.

ഓള്‍ ഇലക്ട്രിക്, സീരീസ് ഹൈബ്രിഡ്, പാരലല്‍ ഹൈബ്രിഡ് എന്നിങ്ങനെയാണ് എസ്‌യുവിയിലെ ഡ്രൈവിംഗ് മോഡുകള്‍. പരമാവധി വേഗതയായ 120 കിലോമീറ്റര്‍ വേഗത്തില്‍ അമ്പതു കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ഓള്‍ ഇലക്ട്രിക് മോഡില്‍ എസ്‌യുവിക്ക് പറ്റും. പാരലല്‍ മോഡില്‍ പെട്രോള്‍ എഞ്ചിന്‍ കരുത്തിലാണ് എസ് യുവി ഓടുക. ഔട്ട്‌ലാന്‍ഡര്‍ PHEV യില്‍ 58 കിലോമീറ്ററാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

Top