പുതിയ സവിശേഷതകളുമായി എക്‌സ്പാന്‍ഡര്‍ ക്രേസ്; ഇൻഡോനേഷ്യയില്‍ അവതരിപ്പിച്ചു

വാഹന നിര്‍മാതാക്കളായ മിട്‌സുബിഷി പുതിയ എക്‌സ്പാന്‍ഡര്‍ ക്രേസ് ഇന്‍ഡൊനേഷ്യയില്‍ അവതരിപ്പിച്ചു. വാഹനം ആദ്യം ഇന്‍ഡൊനേഷ്യയില്‍ അവതരിപ്പിച്ച ശേഷം ആയിരിക്കും ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ എക്‌സ്പാന്‍ഡര്‍ ക്രോസ് എത്തുക.

എക്സ്പാന്‍ഡര്‍ സ്റ്റാന്റേര്‍ഡ് മോഡലിനെക്കാള്‍ 50 എംഎം വീതിയും 20 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും ക്രോസിന് കൂടുതലുണ്ട്. ഗ്രാഫൈറ്റ് ഗ്രേ മെറ്റാലിക്, സണ്‍റൈസ് ഓറഞ്ച് മെറ്റാലിക് എന്നീ പുതിയ രണ്ട് നിറങ്ങള്‍ എക്സ്പാന്‍ഡര്‍ ക്രോസിന് മിട്സുബിഷി നല്‍കിയിട്ടുണ്ട്. 4500 എംഎം നീളവും 1800 എംഎം വീതിയും 1750 എംഎം ഉയരവുമാണ് വാഹനത്തിനുള്ളത്. 225 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്.

അതോടൊപ്പം തന്നെ, ജിയോമെട്രിക് ഡിസൈനോടുകൂടിയ സുബിഷിയുടെ സിഗ്‌നേച്ചര്‍ ഡൈനാമിക് ഷീല്‍ഡ്, ഡാര്‍ക്ക് ഗ്രില്‍, മുന്നിലെയും പിന്നിലെയും സ്‌കിഡ് പ്ലേറ്റ്, എല്‍ഇഡി ഹെഡ്ലാമ്പ്, എല്‍ഇഡി പൊസിഷന്‍ ലാമ്പ്, എല്‍ഇഡി ഫോഗ് ലാമ്പ്, വീല്‍ ആര്‍ച്ച്, 17 ഇഞ്ച് അലോയി വീല്‍, റൂഫ് റെയില്‍സ്, പ്രീമിയം നിലവാരത്തിലുള്ള ഇന്റീരിയര്‍, യാത്രക്കാര്‍ക്കുള്ള കൂടുതല്‍ സ്ഥലസൗകര്യം എന്നിവയെല്ലാം എക്‌സ്പാന്‍ഡര്‍ ക്രോസിനെ വ്യത്യസ്തമാക്കും.

Top