മാരുതി എര്‍ട്ടിഗയ്‌ക്കെതിരെ ശക്തനായ ഒരു എതിരാളി ; എക്‌സ്പാന്‍ഡറുമായി മിത്സുബിഷി

ജാപ്പനീസ് കാര്‍ നിര്‍മ്മാതാക്കളായ മിത്സുബിഷി ബജറ്റ് എംപിവി ശ്രേണിയില്‍ ഒരു കൈ നോക്കാനുള്ള ശ്രമത്തിലാണ്. മാരുതി എര്‍ട്ടിഗയ്‌ക്കെതിരെ ശക്തനായ ഒരു എതിരാളിയായാണ് പുതിയ എക്‌സ്പാന്‍ഡറിനെ കമ്പനി പുറത്തിറക്കാനൊരുങ്ങുന്നത്.

mitsubishi-expander-mpv-3

മോഡലിനെ ഇന്ത്യന്‍ വിപണിയിലേക്ക് കൊണ്ടുവരുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ കമ്പനി നടത്തിയിട്ടില്ല. എന്നാല്‍ എക്‌സ്പാന്‍ഡറിനെ ഇന്ത്യന്‍ തീരത്തെത്തിക്കാനുള്ള ഒരുക്കങ്ങള്‍ കമ്പനി തുടങ്ങിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറു മുതല്‍ ഒമ്പതു ലക്ഷം രൂപ വരെ എക്‌സ്പാന്‍ഡറിന് ഇന്ത്യയില്‍ വില പ്രതീക്ഷിക്കാം.

mitsubishi-expander-mpv-5

കഴിഞ്ഞ വര്‍ഷം ഓഗ്സ്റ്റിലാണ് മിത്സുബിഷി എക്‌സ്പാന്‍ഡര്‍ ആഗോള വിപണിയില്‍ അവതരിച്ചത്. നിലവില്‍ ഇന്തോനേഷ്യന്‍ വിപണിയില്‍ മോഡല്‍ വില്‍പനയ്ക്ക് എത്തുന്നുണ്ട്. ഏഴു പേര്‍ക്ക് സഞ്ചരിക്കാവുന്ന തരത്തിലാണ് മിത്സുബിഷി എംപിവിയുടെ ഘടന. എന്നാല്‍ എക്‌സ്പാന്‍ഡര്‍ ഒരുങ്ങുന്നത് കമ്പനിയുടെ ഏറ്റവും പുതിയ ഡയനാമിക് ഷീല്‍ഡ് ഡിസൈന്‍ ശൈലിയിലാണ്.

mitsubishi-expander-mpv-6

ഹെഡ്‌ലാമ്പുകള്‍ക്ക് കീഴെയാണ് ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ഹൈബീമുകള്‍ നല്‍കിയിരിക്കുന്നത്. ഗ്രില്ലിന് താഴെയുള്ള ഭീമന്‍ എയര്‍ഡാം കാഴ്ച പിടിച്ചുപറ്റുന്നതില്‍ പിന്നില്‍ പോകില്ല. സ്‌കിഡ് പ്ലേറ്റ് ഒരുങ്ങുന്ന മുന്‍ ബമ്പറിലാണ് ഫോഗ്‌ലാമ്പുകളുടെ സ്ഥാനം. വശങ്ങളില്‍ നിന്നും ടെയില്‍ലാമ്പിലേക്ക് ചേര്‍ന്നണയുന്ന ഷൗള്‍ഡര്‍ ലൈന്‍ ഡോര്‍ ഹാന്‍ഡിലുകള്‍ക്ക് അടിവരയിട്ടാണ് കടന്നുപോകന്നത്. ടെയില്‍ലാമ്പുകള്‍ മുന്‍തലമുറ പജേറോ സ്‌പോര്‍ടിനെ മിത്സുബിഷി എക്‌സ്പാന്‍ഡര്‍ ഓര്‍മ്മപ്പെടുത്തും

mitsubishi-expander-mpv-4

4,475 mm നീളവും 1,750 mm വീതിയും 1,700 mm ഉയരവും എക്‌സ്പാന്‍ഡറിനുണ്ട്. ഗ്രൗണ്ട് ക്ലിയറന്‍സ് 205 mm. നിലവില്‍ 1.5 ലിറ്റര്‍ നാലു സിലിണ്ടര്‍ നാച്ചുറലി ആസ്പിരേറ്റഡ് MIVEC പെട്രോള്‍ എഞ്ചിന്‍ മാത്രമാണ് മിത്സുബിഷി എക്‌സ്പാന്‍ഡറില്‍ തുടിക്കുന്നത്. എഞ്ചിന്‍ 103.2 bhp കരുത്തും 141 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കും. അഞ്ചു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് നാലു സ്പീഡും.

Top