മിസ്ടുബിഷിയുടെ ഇലക്ട്രിക് കാര്‍; ഇനിയും എത്ര നാള്‍ കാത്തിരിക്കേണ്ടി വരും?

mitsu

ലോകത്തെ മുന്‍നിര കാര്‍ നിര്‍മ്മാതാക്കളായ മിസ്ടുബിഷിയുടെ എല്ലാ മോഡലുകളും കമ്പനി വാഹന പ്രേമികളെ അമ്പരപ്പിച്ചിട്ടുണ്ട്. ഇലക്ട്രിക് കാറുകള്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ മിസ്ടുബിഷിയും കളം പിടിക്കുമെന്ന് ഉറപ്പാണ്. വരാനാരിക്കുന്ന ടോക്കിയോ മോട്ടോര്‍ ഷോയില്‍ അവതരിപ്പിക്കാനിരിക്കുന്ന മിസ്ടുബിഷിയുടെ ആദ്യ ഇലക്ട്രിക് എസ്.യു.വിയുടെ ചിത്രം നേരത്തെ പുറത്തു വന്നിരുന്നു. അധികൃതര്‍ തന്നെയാണ് ചിത്രം പുറത്തുവിട്ടത്.

ബാറ്ററിയില്‍ ഉയര്‍ന്ന പെര്‍ഫോമന്‍സ് നല്‍കുന്ന ഇല്ക്ട്രിക് മോട്ടോര്‍ ആയിരിക്കും കൂപ്പെ സ്റ്റൈല്‍ ഇലക്ട്രിക് എസ്.യു.വിയുടെ മുഖമുദ്ര. നീളം കുറഞ്ഞ ബോണറ്റില്‍ മാറ്റമില്ലാതെ മിസ്ടുബിഷി ലോഗോ ഒഴികെ ബാക്കിയെല്ലാം സ്‌റ്റൈലിഷ് ഡിസൈന്‍ കൈവശപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ 2023ഓടെ മാത്രമേ വാഹനം വിപണിയിലെത്തൂ എന്നാണ് വ്യക്തമാകുന്നത്.

Top