ഐസിസി ലോകകപ്പ് ടീം, മിതാലി രാജ് നായികയായി പ്രഖ്യാപിച്ചു

mithali raj

ലണ്ടന്‍: വനിതാ ക്രിക്കറ്റ് ലോകകപ്പിലെ ടീം ഓഫ് ദ ടൂര്‍ണമെന്റിനെ ഐസിസി പ്രഖ്യാപിച്ചു.

ഇന്ത്യന്‍ നായിക മിതാലി രാജിനെ ലോക ഇലവന്റെ നായികയായി തെരഞ്ഞെടുത്തു. മിതാലിക്കു പുറമേ ഇന്ത്യന്‍ താരങ്ങളായ ഹര്‍മന്‍ പ്രീത് കൗറും ദീപ്തി ശര്‍മ്മയും ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ലോകകപ്പില്‍ മിതാലിയുടെ കീഴില്‍ ഇന്ത്യന്‍ ടീം ഫൈനല്‍ വരെ എത്തിയിരുന്നു. 402 റണ്‍സാണ് ടൂര്‍ണമെന്റില്‍ മിതാലി നേടിയത്. 2009-ലും മിതാലിയെ ലോക ഇലവന്റെ നായികയായി ഐസിസി തെരഞ്ഞെടുത്തിരുന്നു.

Top